
കിളിമാനൂർ:തുമ്പോട് തകാരപ്പറമ്പ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തുന്ന സമരങ്ങളുടെ ഭാഗമായി കിളിമാനൂർ പി.ഡബ്ല്യു.ഡി ഓഫീസിനു മുന്നിൽ ധർണ നടത്തി.മുടങ്ങിക്കിടക്കുന്ന റോഡ് പണി ഉടൻ ആരംഭിക്കാമെന്ന അസിസ്റ്റന്റ് എൻജിനീയറുടെ ഉറപ്പിന്മേൽ പ്രതിഷേധം അവസാനിപ്പിച്ചു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ എം.ജി മോഹൻ ദാസ്,അനിൽകുമാർ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മിഥുൻ കൃഷ്ണൻ,യൂത്ത് കോൺഗ്രസ് നേതാക്കളായ അഫ്സൽ.എസ്.ആർ,അച്ചു സത്യദാസ്,എ.എം.ജാഫർ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.