oct20d

ആറ്റിങ്ങൽ: യുവാവിനെ വെട്ടിയ കേസിലെ മൂന്നാംപ്രതി കരിച്ചിയിൽ ചരുവിള ക്ഷേത്രത്തിനു സമീപം ചരുവിള വീട്ടിൽ അജീഷി ( 32)​ നെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റു ചെയ്തു. അവനവഞ്ചേരി കൈപ്പറ്റിമുക്ക് ബ്രദേഴ്സ് ലൈബ്രറിക്കു സമീപം കിഴക്കേ വിള വീട്ടിൽ കണ്ണ(24)​നെ സംഘം ചേർന്ന് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് രണ്ടാം പ്രതി കറുമ്പൻ ബിനുവിനെ(42)​ പിടികൂടിയിരുന്നു. ഫോൺ വിളിയെ തുടർന്നുണ്ടായ തർക്കമാണ് വഴക്കിലും വെട്ടിലും കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട് നാല് പ്രതികളെക്കൂടി പിടികൂടാനുണ്ടെന്ന് സി.ഐ ഷാജി പറഞ്ഞു.