ചൂഴമ്പാല : സി.ആർ.എ 173 ൽ പരേതനായ ശിവശങ്കരൻ നായരുടെ ഭാര്യ ലീലമ്മ തങ്കച്ചി (89) നിര്യാതയായി. മക്കൾ: എസ്. മോഹനൻ തമ്പി, എസ്. വിനോദ് തമ്പി, എസ്. അനിൽതമ്പി, എസ്. സുനിൽ തമ്പി. മരുമക്കൾ: വിജയകുമാരി, ഗീതകുമാരി, ഷക്കീല ദേവി, രമ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.
ദേവകി അന്തർജനം
മേലാറ്റുമൂഴി : നെടുമങ്ങാട് ചുള്ളിമാനൂർ ശ്രീപത്മത്തിൽ പരേതനായ കൃഷ്ണൻ പോറ്റിയുടെ ഭാര്യ ദേവകി അന്തർജനം (68) നിര്യാതയായി. മക്കൾ: രാജി (എൻ.എം.ഇ, തിരു.), രാജേഷ് (കെ.എസ്.എഫ്.ഇ, നെടുമങ്ങാട്). മരുമക്കൾ: അനിൽകുമാർ പോറ്റി (പോസ്റ്റ് മാസ്റ്റർ, പനവൂർ), ഗൗരിപ്രിയ (അദ്ധ്യാപിക ജി.ജി. എച്ച്.എസ്.എസ്. നെടുമങ്ങാട്). സഞ്ചയനം:ബുധനാഴ്ച.
ഷിഹാബുദ്ദീൻ
മംഗലപുരം : എസ്.എൻ. കോട്ടേജിൽ ഷിഹാബുദ്ദീൻ (63) നിര്യാതനായി. ഭാര്യ: ഷെദീദബീവി. മക്കൾ: നജുമ, നിഷാദ്. മരുമക്കൾ: നിഷാദ്, ഷമീമ.