
മുടപുരം:മംഗലപുരം ഗ്രാമ പഞ്ചായത്തിൽ തരിശുകിടന്ന 15 ഏക്കർ പുന്നയിക്കുന്നം എലായിൽ കൊയ്ത്തുത്സവം നടത്തി.മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു ഉദ്‌ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് സുമ ഇടവിളാകം,വികസന ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യചെയർമാൻ വേണുഗോപാലൻ നായർ, ക്ഷേമകാര്യ ചെയർപേഴ്‌സൺ എസ്.ജയ,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഷാനവാസ്,എം.എസ്.ഉദയകുമാരി,കൃഷി ഓഫീസർ സജി അലക്സ്,പാടശേഖര സമിതി അംഗങ്ങൾ മുരളീധരൻ നായർ,മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.