covid

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 6591 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5717 പേർ സമ്പർക്ക രോഗികളാണ്‌. 707 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 62 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. 24 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 7375 പേർ രോഗമുക്തരായി. 24 മണിക്കൂറിനിടെ 53,901 സാമ്പിളുകളാണ് പരിശോധിച്ചത്. 12 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി. തൃശൂരാണ് രോഗബാധിതർ ഏറ്റവും കൂടുതൽ. 896 കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്.

ആകെ രോഗികൾ 3,53,472

ചികിത്സയിലുള്ളർ 91,922

രോഗമുക്തർ 2,60,243

ആകെ മരണം 1206