ff

വർക്കല: നടയറ പാലത്തിനു സമീപം സംഘം ചേർന്ന് നടയറ കുന്നിൽ പുത്തൻ വീട്ടിൽ ശ്യാംരാജിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും മൊബൈൽ ഫോണും പണവും കവരുകയുംചെയ്ത കേസിൽ വർക്കല നടയറ കുന്നിൽ തയ്ക്കാവിനു സമീപം വിളയിൽ വീട്ടിൽ ചൂട് നിസ്സാം എന്നറിയപ്പെടുന്ന നിസ്സാമിനെ( 38) അറസ്റ്റ് ചെയ്തു. പെപ്തംബർ 5ന് വൈകുന്നേരം 4.30 ഓടെ ജോലി കഴിഞ്ഞു വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന ശ്യാംരാജിനെ നിസ്സാമും സംഘവും ചേർന്ന് തടഞ്ഞുവച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും 27000 രൂപയും വിലപിടിപ്പുളള ഫോണും പിടിച്ചു പറിയ്ക്കുകയും ചെയ്ത കേസ്സിലാണ് അറസ്റ്റ്. എസ്.എച്ച്.ഓ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ അജിത്ത് കുമാർ. എ.എസ്.ഐ നസറുള്ള, എ.എസ്.ഐ രാധാകൃഷ്ണൻ,​ എ.എസ്.ഐ ഷൈൻ എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.