
തിരുവനന്തപുരം:ജില്ലയിൽ 470 പേർക്കു കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. 360 പേർ രോഗമുക്തി നേടി. അഞ്ചു പേരുടെ മരണം കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശി ജെ. നേശയ്യൻ (85), പൂഴനാട് സ്വദേശി ശ്രീകുമാരൻ നായർ (56), കുളത്തൂർ സ്വദേശി ശിവപ്രസാദ് (25), വെടിവച്ചാൻ കോവിൽ സ്വദേശി കെ.കുഞ്ഞുശങ്കരൻ (80), വലിയതുറ സ്വദേശി ലൂഷ്യസ് (50) എന്നിവരുടെ മരണമാണു കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 324 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 13 പേർ ആരോഗ്യ പ്രവർത്തകരാണ്. ജില്ലയിൽ നിലവിൽ 9,307 പേരാണ് കൊവിഡ് സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്. ഇന്നലെ 2,282 പേർകൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 25,970 പേർ വീടുകളിലും 225 പേർ സ്ഥാപനങ്ങളിലും ക്വാറന്റൈനിൽ കഴിയുന്നുണ്ട്. 2,658 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.