
തിരുവനന്തപുരം: കൊവിഡ് മൂലം ശബരിമലയിൽ ദർശനം ഇല്ലാതിരുന്നതിനാൽ കഴിഞ്ഞ വർഷം വ്യാപാരലേലമെടുത്തവർക്ക് ഉണ്ടായ വൻനഷ്ടം കണക്കിലെടുത്ത് ലേല കാലാവധി ഇൗ വർഷത്തേക്ക് കൂടി നീട്ടിനൽകണമെന്നാവശ്യപ്പെട്ട് ശബരിമലയിലെ വ്യാപാരികൾ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി എസ്. എസ് മനോജ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ജി. അനിൽകുമാർ അദ്ധ്യക്ഷനാകും. ജെ. ജയകുമാർ,അബ്ദുൽ സലീം,പി. ആർ രാജേഷ് തുടങ്ങിയവർ സംസാരിക്കും.