
നെയ്യാറ്റിൻകര:എൻ.എസ്.എസ് നെയ്യാറ്റിൻകര താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ നായർ സർവീസ് സൊസൈറ്റി മുൻ നായക സഭാംഗവും താലൂക്ക് യൂണിയൻ പ്രസിഡന്റുമായിരുന്ന ജി.സോമശേഖരൻ നായരെ അനുസ്മരിച്ചു.താലൂക്ക് യൂണിയൻ ഓഫീസിൽ കൂടിയ യോഗം താലൂക്ക് പ്രസിഡന്റും നായകസഭാംഗവുമായ കോട്ടുകാൽ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് പി.എസ്.നാരായണൻ നായർ,സെക്രട്ടറി കെ.രാമചന്ദ്രൻ നായർ,യൂണിയൻ കമ്മിറ്റി അംഗങ്ങൾ,പ്രതിനിധി സഭ അംഗങ്ങൾ,എൻ.എസ്.എസ് ഇൻസ്പെക്ടർ എന്നിവർ സംബന്ധിച്ചു.