kerla-congrass

നെയ്യാറ്റിൻകര:വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം നെയ്യാറ്റിൻകര മിനി സിവിൽ സ്‌റ്റേഷന് മുന്നിൽ ധർണ നടത്തി.കേരള കോണ്ഗ്രസ് (എം) ജോസഫ് വിഭാഗം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജോർജ് വർഗീസ് ഉദ്ഘാടനം ചെയ്തു.സംസ്ഥാനത്തുടനീളം പഞ്ചായത്ത് മുനിസിപ്പൽ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളുടെ ഭാഗമായിട്ടായിരുന്നു ധർണ.ജില്ലാ വൈസ് പ്രസിഡന്റ് ഇഞ്ചിവിള സെൽവരാജ്, ടൈറ്റസ്, മനോഹരൻ, ടി.സൈമൺ,ക്ലീറ്റസ് വിൻസെന്റ് എന്നിവർ സംസാരിച്ചു.