
തിരുവനന്തപുരം :പി എസ് സി റാങ്കലിസ്റ്റ് നിലനിൽക്കേ പഞ്ചായത്തുകളിലെ 51 താത്കാലിക ഡ്രൈവർമാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ തീരുമാനം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ രണ്ടുമാസത്തേയ്ക്ക് സ്റ്റേ ചെയ്യുകയും അനധികൃതമായി നിയമിച്ചു 51 പേർക്ക് ട്രൈബ്യൂണൽ നോട്ടീസ് അയച്ച് ഗവൺമെന്റിനോട് വിശദീകരണവും തേടി.പിൻവാതിൽ നിയമന നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസാണ് കെ.എ.ടി. യെ സമീപിച്ചത്.
യൂത്ത് കോൺഗ്രസ് നിർദ്ദേശപ്രകാരം ഉദ്യോഗാർത്ഥികൾക്ക് വേണ്ടി അഡ്വ ജോമി കെ ജോയി വഴി കണ്ണുർ, ഇടുക്കി, കോഴിക്കോട്, കോട്ടയം, കൊല്ലം ജില്ലകളിൽ നിന്നുള്ള റാങ്ക് ഹോൾഡേഴ്സ് പ്രതിനിധികൾ ഫയൽ ചെയ്ത ഹർജിയിലാണ് വിധി വന്നത് .
എണ്ണൂറിലധികം പഞ്ചായത്തുകളിൽ താൽക്കാലിക ഡ്രൈവർമാർ ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ പി എസ് സി ലിസ്റ്റിൽ ഉൾപ്പട്ട ഡ്രൈവർമാർക്ക് നിയമനം നടത്താൻ സർക്കാർ തയ്യാറാവണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ , കെ എസ് ശബരിനാഥ് ,പി എസ് സി യുടെ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം തുടങ്ങിയവർ ആവശ്യപ്പെട്ടു.