
തിരുവനന്തപുരം സംസ്ഥാനത്തെ മൂന്ന് ഇ.എസ്.ഐ ആശുപത്രികൾക്ക് അഞ്ച് കിടക്കകൾ വീതമുള്ള ലെവൽ ഒന്ന് ഐ.സി.യുവും വിവിധ ആശുപത്രികളിൽ മറ്റ് അടിസ്ഥാനസൗകര്യങ്ങളും സജ്ജമാക്കാൻ 11.73 കോടി രൂപ അനുവദിച്ച് സംസ്ഥാന തൊഴിൽവകുപ്പ് ഉത്തരവായി. തോട്ടട, പാലക്കാട്, മുളങ്കുന്നത്തുകാവ് ഇ.എസ്.ഐ ആശുപത്രികളിലാണ് ഐ.സി.യു സ്ഥാപിക്കുന്നത്. തുക ഉപയോഗിച്ച് വിവിധ ആശുപത്രികളിലെ സ്‌പെഷ്യാലിറ്റി ചികിത്സയ്ക്ക് ആവശ്യമായ ചികിത്സാ ഉപകരണങ്ങൾ വാങ്ങും. ഒമ്പത് ഇ.എസ്.ഐ ആശുപത്രികളിൽ സിസി ടിവി സ്ഥാപിക്കും. ഇ.എസ്.ഐ ആശുപത്രികളിലേക്കും ഡിസ്‌പെൻസറികളിലേക്കും മരുന്നും മറ്റ് ഉപകരണങ്ങളും വാങ്ങുന്നതിനായി 46 കോടി രൂപ അടുത്തിടെ അനുവദിച്ചിരുന്നു.