
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തിൽ, ബാലഭാസ്‌കറിന്റെ സംഗീത ട്രൂപ്പായിരുന്ന ബിഗ് ബാൻഡിലെ 9 പേരെ ചോദ്യം ചെയ്യാനായി സി.ബി.ഐ വിളിപ്പിച്ചു. സംഗീതജ്ഞൻ ഇഷാൻ ദേവിന്റെ മൊഴിയും രേഖപ്പെടുത്തും. വിദേശയാത്രകളും സാമ്പത്തിക ഇടപാടുകളുമാണ് സി.ബി.ഐ അന്വേഷിക്കുന്നത്. ബാലുവിന്റെ മരണത്തിനു പിന്നിൽ സ്വർണക്കടത്തുകാർക്ക് ബന്ധമുണ്ടോയെന്നും സി.ബി.ഐ അന്വേഷിക്കുന്നുണ്ട്. ഇതിനായാണ് വിദേശ യാത്രകളെക്കുറിച്ചും വിദേശ പരിപാടികളെക്കുറിച്ചും അന്വേഷിക്കുന്നത്. ട്രൂപ്പിലെ ചില അംഗങ്ങളുടെ മൊഴി നേരത്തെയും രേഖപ്പെടുത്തിയിരുന്നു.