
കഴക്കൂട്ടം: പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിൽ പി.എം.എ.വൈ പദ്ധതി പ്രകാരമുള്ള 40 വീടുകളുടെ നിർമാണം ആരംഭിക്കുന്നു. ആദ്യ ഗഡു തുകയുടെ ചെക്ക് ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഗുണഭോക്താക്കൾക്കു കൈമാറി. പോത്തൻകോട്, മംഗലപുരം, അഴൂർ പഞ്ചായത്തുകളിൽ 12 വീട് വീതവും കഠിനംകുളം, അണ്ടൂർക്കോണം പഞ്ചായത്തുകളിൽ 2 വീട് വീതവുമാണ് അനുവദിച്ചത്. നാലു ലക്ഷം രൂപയാണ് ഓരോ ഗുണഭോക്താവിനും ലഭിക്കുന്നത്. ആദ്യ ഗഡുവായ 50,000 രൂപയാണ് ഗുണഭോക്താക്കൾക്ക് നൽകിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിബ ബീഗം അദ്ധ്യക്ഷത വഹിച്ചു. അഴൂർ പഞ്ചായത്ത് പ്രസിഡന്റ് ടി. ഇന്ദിര, പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് കെ. വേണുഗോപാലൻ നായർ, മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.