
തിരുവനന്തപുരം: കോളേജ് വിദ്യാഭ്യാസ വകുപ്പ് 2020-2021 അദ്ധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്ക് നൽകുന്ന സ്റ്റേറ്റ് മെരിറ്റ് സ്‌കോളർഷിപ്പ്, ഹിന്ദി സ്‌കോളർഷിപ്പ്, സംസ്‌കൃത സ്‌കോളർഷിപ്പ് തുടങ്ങിയവയ്ക്ക് ഡിസംബർ ഒന്നു വരെ അപേക്ഷിക്കാം. www.dcescholarship.kerala.gov.in ൽ ഓൺലൈനായി അപേക്ഷ നൽകാം. ഓൺലൈൻ രജിസ്‌ട്രേഷൻ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും സ്ഥാപനമേധാവിക്ക് ഡിസംബർ ഏഴിനകം നൽകണം.
വിശദവിവരങ്ങൾക്ക് www.dcescholarship.kerala.gov.in. ഫോൺ: 0471-2306580, 9446096580, 9446780308.