cash

തിരുവനന്തപുരം: അക്കൗണ്ടിൽ 3500 രൂപ വന്നതായി സന്ദേശം എത്തിയാൽ വിശ്വസിക്കരുതെന്നും തട്ടിപ്പാണെന്നും പൊലീസ് ആസ്ഥാനം അറിയിച്ചു. അക്കൗണ്ടിലേക്കു 3500 രൂപ എത്തിയിട്ടുണ്ടെന്നും വിശദ വിവരങ്ങളറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നുമാണ് സന്ദേശത്തിന്റെ ഉള്ളടക്കം. ചിലർക്ക് ഉയർന്ന തുക രേഖപ്പെടുത്തിയ സന്ദേശങ്ങളും വരുന്നുണ്ട്. രാജസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തട്ടിപ്പു സംഘങ്ങളാണ് ഇതിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. എസ്.എം.എസ് തട്ടിപ്പാണെന്നും ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്നും പൊലീസ് നിർദ്ദേശിച്ചു. നിരവധി പേർക്കാണ് ദിവസവും സന്ദേശമെത്തുന്നത്. അറിയാത്ത കേന്ദ്രങ്ങളിൽനിന്ന് എത്തുന്ന ക്യുആർ കോഡുകൾ സ്‌കാൻ ചെയ്യരുതെന്നും പൊലീസ് നിർദ്ദേശിച്ചു. അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെടാൻ ഇതു കാരണമാകും.