v-p-arumugan

മാള: കേരള സ്റ്റേറ്റ് ചെത്തുതൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി ) മുൻ സെക്രട്ടറിയും സി.പി.ഐ നേതാവുമായ ആലത്തൂർ വടക്കേടത്ത് വി.പി. അറുമുഖൻ (99) നിര്യാതനായി. സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടിവ് മെമ്പർ, എ.ഐ.ടി.യു.സി മാള ചാലക്കുടി റേഞ്ച് ചെത്ത് തൊഴിലാളി യൂണിയൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ചരിത്ര പ്രസിദ്ധമായ പാലിയം, കുട്ടംകുളം, കുമ്പിടി സമരങ്ങൾക്ക് നേതൃത്വം നൽകി. .ഭാര്യ: നളിനി .മക്കൾ: രമേഷ് (ബിസിനസ്), സുനിൽ (മുംബയ്), മനോജ് (ദുബായ്), ലതിക (അദ്ധ്യാപിക, ജി.യു.പി.എസ്, കാരുമാത്ര). മരുമക്കൾ: സിജി (സിവിൽ സപ്ലൈസ് ), സബന (മുംബയ്), തുഷാര, തമ്പി.