
ചിറയിൻകീഴ്: കായൽ ടൂറിസം സാദ്ധ്യത പ്രയോജനപ്പെടുത്തുന്നതിന് ട്രാവൻകൂർ ഹെറിറ്റേജ് സർക്യൂട്ടിന്റെ ഭാഗമായി കഠിനംകുളം - അഞ്ചുതെങ്ങ് കായലിൽ ഇടനാഴി വിനോദ സഞ്ചാര പദ്ധതി രൂപീകരിക്കുകയും ഇതിനായി 8.85 കോടി രൂപയുടെ ഭരണാനുമതി നൽകുകയും ചെയ്തതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ധനസഹായത്തോടെ ഹാർബർ എൻജിനിയറിംഗ് വകുപ്പ് നടപ്പാക്കുന്ന പെരുമാതുറ ബീച്ച് വികസന പദ്ധതിയുടെ നിർമാണോദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പെരുമാതുറ ഗവ. എൽ.പി.എസിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ വി. ശശി അദ്ധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ. ഷൈലജാ ബീഗം, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി. കനകദാസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. മണികണ്ഠൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ. സരിത, ഗ്രാമപഞ്ചായത്തംഗങ്ങളായ സഫീദ.എസ്, നസീഹ.എൻ എന്നിവർ സംസാരിച്ചു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഡീന സ്വാഗതവും വാർഡ് മെമ്പർ സിയാദ് നന്ദിയും പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി മുരുക്കുംപുഴ, പൗണ്ട് കടവ്, കായിക്കര കടവ്, പണയിൽക്കടവ്, പുത്തൻകടവ് എന്നിവിടങ്ങളിൽ ബോട്ട് ജെട്ടിയും വേളിയിൽ വെൽക്കം ആർച്ചും സ്ഥാപിക്കും. പദ്ധതി പ്രാവർത്തികമാകുന്നതോടെ ഈ പ്രദേശത്തിന്റെയാകെ മുഖഛായ മാറും
മന്ത്രി കടകംപള്ളി സുരേന്ദ്രൻ