
വിഗതകുമാരൻ റിലീസ് ചെയ്തത് 1930ൽ ആണെന്നത് ഫോട്ടോഗ്രാഫറായ ആർ. ഗോപാലകൃഷ്ണൻ മാത്രം പറയുന്ന ഒരു കാര്യമാണ്. 1928-ൽ ആണ് വിഗതകുമാരന്റെ ഷൂട്ടിംഗ് തുടങ്ങിയത്. റിലീസ് ചെയ്തത് 1930-ൽ ആണെന്ന് ആർ. ഗോപാലകൃഷ്ണൻ പറയുന്നുണ്ടെങ്കിലും കൃത്യമായ രേഖകളൊന്നുമില്ല. ഏതോ മാദ്ധ്യമത്തിൽ ആ സിനിമയെക്കുറിച്ച് വന്ന റിവ്യൂവാണ് അദ്ദേഹം ആധികാരിക രേഖയായി ചൂണ്ടിക്കാണിക്കുന്നത്. അതനുസരിച്ച് 1930ൽ റിലീസ് ചെയ്തുവെന്ന് തന്നെയാണ് ഞാൻ സെല്ലുലോയ്ഡ് എന്ന സിനിമയിൽ പറയുന്നത്. ജെ.സി. ഡാനിയേലിന്റെ ശാരദാലയം എന്ന സ്റ്റുഡിയോയിൽ 1928ൽ ആണ് ഷൂട്ടിംഗ് തുടങ്ങിയെന്നുള്ള വിവരങ്ങളൊക്കെ ആർ. ഗോപാലകൃഷ്ണൻ തന്നെയാണ് തന്നിരുന്നത്. സർക്കാർ രേഖകളിലും 1928 എന്ന് വിഗതകുമാരൻ നിർമ്മിക്കപ്പെട്ട വർഷം രേഖപ്പെടുത്തിയിരിക്കുന്നത്.
അതിന്റെ അടിസ്ഥാനത്തിലാണ് മലയാളത്തിലെ ആദ്യ സിനിമയായ വിഗതകുമാരൻ 90 വർഷം പൂർത്തിയാക്കിയ 2018ൽ ചലച്ചിത്ര അക്കാദമി മലയാള സിനിമയുടെ നവതി ആഘോഷിച്ചത്.
സിനിമ തുടങ്ങിയ വർഷത്തെക്കുറിച്ചല്ലാതെ റിലീസ് തീയതിയെക്കുറിച്ചുള്ള ആധികാരിക രേഖകളൊന്നുമില്ല. മലയാള സിനിമയുടെ തുടക്കമെന്നത് ആദ്യ സിനിമ ഷൂട്ടിംഗ് തുടങ്ങിയ വർഷമാണോ റിലീസ് ചെയ്ത വർഷമാണോയെന്നതാണ് എന്റെ ചോദ്യം.
ആർ. ഗോപാലകൃഷ്ണന് അദ്ദേഹത്തിന്റെതായ അഭിപ്രായമുണ്ടാകാം. നമ്മുടേതായ അഭിപ്രായം നമുക്കും.1928-ൽ ആണ് പി.കെ. റോസിയെ നായികയാക്കി ജെ.സി. ഡാനിയേൽ ആ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയത്. ആ സിനിമ പൂർത്തിയാക്കാൻ അദ്ദേഹം ചിലപ്പോൾ രണ്ട് വർഷമെടുത്ത് കാണും. അത് നമുക്കറിയില്ല.
സർക്കാർ രേഖകളിലും നമുക്ക് കിട്ടിയ വിവരങ്ങളിലും അദ്ദേഹം 1928ൽ ഷൂട്ടിംഗ് തുടങ്ങി. ശാരദാവിലാസം എന്ന സ്റ്റുഡിയോ തുടങ്ങി ആ സിനിമയുടെ ചിത്രീകരണമാരംഭിച്ച വർഷം തന്നെയല്ലേ മലയാള സിനിമയുടെ ആരംഭം. ഒരു സിനിമ ഷൂട്ടിംഗ് തുടങ്ങി പത്ത് വർഷം കഴിഞ്ഞ് റിലീസ് ചെയ്താൽ ആ സിനിമയുടെ ആരംഭം പത്ത് വർഷം കഴിഞ്ഞാണെന്ന് പറയാൻ പറ്റില്ലല്ലോ? അന്ന് സെൻസർ ബോർഡൊന്നുമില്ലല്ലോ. വിഗതകുമാരൻ സെൻസർ ചെയ്യപ്പെട്ടിട്ടുള്ള സിനിമയുമല്ല. അല്ലെങ്കിൽ സെൻസർ ചെയ്ത തീയതി വച്ച് വർഷം കണക്കാക്കാമായിരുന്നു.
മലയാളത്തിലെ ആദ്യ സിനിമ ആരംഭിച്ച 1928-ൽ തന്നെയാണ് മലയാള സിനിമയുടെ ബീജാവാപം നടന്നത്. ആ രീതിയിലാണ് കണക്കാക്കുന്നത്.
ആർ. ഗോപാലകൃഷ്ണൻ അന്ന് ജനിച്ചിട്ടില്ല. അദ്ദേഹവും പലയിടങ്ങളിൽ നിന്ന് കിട്ടിയ രേഖകൾ വച്ചായിരിക്കും വർഷം കണക്കാക്കുന്നത്. ഞങ്ങളുമതേ. ചലച്ചിത്ര അക്കാദമിയിലെ രേഖകൾ പ്രകാരമാണ് 2018-ൽ ഞങ്ങൾ നവതി ആഘോഷിച്ചത്.
വിഗതകുമാരൻ റിലീസ് ചെയ്തത് 1930ൽ ആണെന്നത് ഫോട്ടോഗ്രാഫറായ ആർ. ഗോപാലകൃഷ്ണൻ മാത്രം പറയുന്ന ഒരു കാര്യമാണ്. 1928-ൽ ആണ് വിഗതകുമാരന്റെ ഷൂട്ടിംഗ് തുടങ്ങിയത്. റിലീസ് ചെയ്തത് 1930-ൽ ആണെന്ന് ആർ. ഗോപാലകൃഷ്ണൻ പറയുന്നുണ്ടെങ്കിലും കൃത്യമായ രേഖകളൊന്നുമില്ല. ഏതോ മാദ്ധ്യമത്തിൽ ആ സിനിമയെക്കുറിച്ച് വന്ന റിവ്യൂവാണ് അദ്ദേഹം ആധികാരിക രേഖയായി ചൂണ്ടിക്കാണിക്കുന്നത്. അതനുസരിച്ച് 1930ൽ റിലീസ് ചെയ്തുവെന്ന് തന്നെയാണ് ഞാൻ സെല്ലുലോയ്ഡ് എന്ന സിനിമയിൽ പറയുന്നത്.
ജെ.സി. ഡാനിയേലിന്റെ ശാരദാലയം എന്ന സ്റ്റുഡിയോയിൽ 1928ൽ ആണ് ഷൂട്ടിംഗ് തുടങ്ങിയെന്നുള്ള വിവരങ്ങളൊക്കെ ആർ. ഗോപാലകൃഷ്ണൻ തന്നെയാണ് തന്നിരുന്നത്. സർക്കാർ രേഖകളിലും 1928 എന്ന് വിഗതകുമാരൻ നിർമ്മിക്കപ്പെട്ട വർഷം രേഖപ്പെടുത്തിയിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് മലയാളത്തിലെ ആദ്യ സിനിമയായ വിഗതകുമാരൻ 90 വർഷം പൂർത്തിയാക്കിയ 2018ൽ ചലച്ചിത്ര അക്കാദമി മലയാള സിനിമയുടെ നവതി ആഘോഷിച്ചത്.
( എസ്.അനിൽകുമാറിനോട്
പറഞ്ഞത് )