
കിളിമാനൂർ: നഗരൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നവീകരിച്ച ലക്ഷംവീട് താന്നിയിൽ റോഡ് ഗതാഗതയോഗ്യമാക്കി. വർഷങ്ങളായി തകർന്നുകിടന്ന റോഡ് ബി. സത്യൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് പത്ത് ലക്ഷം രൂപ ചെലവിലാണ് കോൺക്രീറ്റിംഗ് നടത്തി ഗതാഗതയോഗ്യമാക്കിയത്. റോഡിന്റെ ഉദ്ഘാടനം ബി. സത്യൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം. രഘു അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി എം. ഷിബു, ലോക്കൽകമ്മറ്റിയംഗം ഡി. രജിത് തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ നെടുമ്പറമ്പ് പി. സുഗതൻ സ്വാഗതം പറഞ്ഞു. ക്വറന്റൈൻ സെന്ററിൽ 63 ദിവസം സേവനം നടത്തി പ്രതിഫലമായി കിട്ടിയ അരലക്ഷത്തോളം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ കൊവിഡ് പ്രതിരോധ പ്രവർത്തകൻ ഡി. രജിത്തിനെ പ്രദേശവാസികൾക്കായി ബി. സത്യൻ മെമന്റോ നൽകി ആദരിച്ചു.