df

വർക്കല: വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി കടകംപളളി സുരേന്ദ്രനും ഇ.കെ. നായനാരുടെ നാമധേയത്തിലുളള കോൺഫറൻസ് ഹാൾ അഡ്വ. വി. ജോയി എം.എൽ.എയും, ഇ.എം.എസ് ഹാൾ അഡ്വ. സത്യൻ എം.എൽ.എയും ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. യൂസഫ് അദ്ധ്യക്ഷത വഹിച്ചു. മികച്ച പ്രവർത്തനങ്ങൾക്കുളള അംഗീകാരമായി ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ച ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്ക് കൈമാറി. ജില്ലാ പഞ്ചായത്ത് വികസന സ്ഥിരംസമിതി ചെയർമാൻ ബി.പി. മുരളി, ആരോഗ്യവും വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ വി. രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. എസ് ഷാജഹാൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സ്മിത സുന്ദരേശൻ, ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നവ പ്രകാശ്, ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്. സലിം, ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമംഗല, ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത എസ്. ബാബു, വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അസീം ഹുസൈൻ, മണമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രകാശ്, ഒറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ. സുബാഷ്, ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരംസമിതി ചെയർമാൻ അഡ്വ. സി.എസ്.രാജീവ്,ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ സബീന ശശാങ്കൻ,ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എ.ബാലിക്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ മെർളി ജി.എസ്,വനിത,ബെന്നി കെ.ജി,എസ്.മിനി കുമാരി, വി.ശശീന്ദ്ര, സലിം ഇസ്മായിൽ, എം.എസ്. സുഷമ, പി.ജെ. നഹാസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അരുൺ രാജ് എന്നിവർ സംബന്ധിച്ചു.