
നെടുമങ്ങാട് : നഗരസഭയിലെ പൂവത്തൂർ, ഉളിയൂർ, പറമ്പുവാരം എന്നിവിടങ്ങളിൽ കമ്മ്യൂണിറ്റി ഹാളുകൾ യാഥാർത്ഥ്യമായി. സ്ഥലവാസികളുടെ ഏറെക്കാലമായുള്ള പ്രധാന ആവശ്യമായിരുന്നു. നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ മുൻകൈ എടുത്താണ് പുതുതായി കമ്മ്യുണിറ്റി ഹാളുകൾ നിർമ്മിച്ചത്. സി. ദിവാകരൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ചെറ്റച്ചൽ സഹദേവൻ സ്വാഗതം പറഞ്ഞു. നഗരസഭ വൈസ് ചെയർപേഴ്‌സൺ ലേഖാവിക്രമൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഹരികേശൻ നായർ, മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.എസ് ബിജു,കൗൺസിലർ സതീശൻ തുടങ്ങിയവർ സംസാരിച്ചു.