
കിളിമാനൂർ:ആസാമിൽ ഉൾഫാ തീവ്രവാദികളുടെ ഗ്രേനൈഡ് ആക്രമണത്തിൽ വീരമൃത്യു വരിച്ച സി.ഐ.എസ്.എഫ് ഇൻസ്പെക്ടർ മധുകുമാറിന്റെ ഓർമ്മ ദിനം ആർ.ആർ.വി സ്കൂളിൽ ആചരിച്ചു.പി.ടി.എ പ്രസിഡന്റ് വി.ഡി.രാജീവിന്റെ അദ്ധ്യക്ഷതിയിൽ കൂടിയ അനുസ്മരണത്തിൽ പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി അമ്മാൾ, കിളിമാനൂർ സി.ഐ മനോജ് കുമാർ,സി.ഐ.എസ്.എഫ് സി.ഐ ഉണ്ണികൃഷ്ണൻ,വൈസ് പ്രസിഡന്റ് എ.ദേവദാസ്,വാർഡ് മെമ്പർ ബീനാ വേണുഗോപാൽ,മധുകുമാറിന്റെ പിതാവ്,പ്രിൻസിപ്പൽ നിസാം,എച്ച്.എം.വേണു ജി.പോറ്റി,എൻ.സി.സി ഓഫീസർ വി.കെ ഷാജി,പി.ടി.എ അംഗങ്ങൾ സ്റ്റാഫ് അംഗങ്ങൾ എൻ.സി.സി കേഡറ്റ് തുടങ്ങിയവർ പങ്കെടുത്തു.