
കല്ലമ്പലം: ദേശീയ പാതയിൽ കല്ലമ്പലത്തിന് സമീപം വെയിലൂർ ജംഗ്ഷനിൽ കാത്തിരിപ്പുകേന്ദ്രം നിർമ്മിക്കാൻ അനുമതിയായി. 25 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം. അപകടക്കെണിയായിട്ടുള്ള ഇവിടെ കാത്തിരിപ്പു കേന്ദ്രം നിർമ്മിക്കുകയെന്ന ആവശ്യം ശക്തമായതോടെ കേരളകൗമുദി പലതവണ വാർത്ത നൽകിയിരുന്നു. തുടർന്നാണ് നടപടി വേഗത്തിലായത്. കഴിഞ്ഞദിവസം നിർമ്മാണപ്രവർത്തനം ആരംഭിച്ചു. അഡ്വ.ബി.സത്യൻ എം.എൽ.എ നാഷണൽ ഹൈവേ സി.ഇയ്ക്ക് നിവേദനം നൽകിയിരുന്നു.തുടർന്ന് എക്സിക്യൂട്ടിവ് എൻജിനിയർ ജ്യോതി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ഹരികുമാർ എന്നിവർ സ്ഥലം സന്ദർശിക്കുകയും റിപ്പോർട്ട് അനുസരിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കിയത് പ്രകാരം നിർമ്മാണ അനുമതി ലഭിക്കുകയുമായിരുന്നു.