
വർക്കല: ഭാര്യയെ മണ്ണെയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമച്ചകേസിൽ ഭർത്താവിനെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. ചെറുന്നിയൂർ കമ്മാളംകുന്ന് പുതുവൽവിള വീട്ടിൽ സജിതയെയാണ് (22) മദ്യപിച്ച് സ്ഥിരം വഴക്കുണ്ടാക്കുന്ന ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഭർത്താവ് കരവാരം പുതുശേരിമുക്ക് കൊട്ടളക്കുന്ന് കുന്നുവിള പുത്തൻ വീട്ടിൽ പ്രവീണനെയാണ് (26) വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹം കഴിഞ്ഞ് 6 വർഷമായി ഭർത്താവ് തന്നെ നിരന്തരം ഉപദ്രവിച്ചു വരികയായിരുന്നുവെന്ന് യുവതി പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. മെഡിക്കൽ കോളേജ് ഐ.സി.യുവിൽ അത്യാസന്നനിലയിൽ കഴിഞ്ഞുവരുന്ന യുവതിയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം.എസ്.എച്ച്.ഒ ജി.ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ പി.അജിത്ത് കുമാർ,എ.എസ്.ഐ സുബാഷ്,എ.എസ്.ഐ നജീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.