enforcement

കാശ്മീരിന്റെ പ്രത്യേക പദവി കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് റദ്ദാക്കിയതിന് പിന്നാലെ പൊതു സുരക്ഷാ നിയമപ്രകാരംകാരം മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഉമർ അബ്ദുല്ല, മെഹബൂബ മുഫ്തി തുടങ്ങിയ നേതാക്കളെ മാസങ്ങളോള മാണ് തടവറയിൽ ഇട്ടത്. ഏഴുമാസത്തെ വീട്ടുതടങ്കലിൽനിന്നും മോചിതനായശേഷം ഫാറൂഖ് അബ്ദുള്ളയുടെ നേതൃത്വത്തിൽ കാശ്മീരിന് പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കാശ്മീരിലെപ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ യോഗം ചേർന്നതിന് പിന്നാലെ ജമ്മു-കാശ്മീർ ക്രിക്കറ്റ് അസോസിയേഷൻ ചെയർമാനായിരുന്ന കാലത്തെ 43.49കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഫാറൂഖ് അബ്ദുല്ലയെ വീണ്ടും ചോദ്യം ചെയ്തത് വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നു. കാശ്മീരിലെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെ ദുർബലപ്പെടുത്താൻ കേന്ദ്രത്തിലെ ബിജെപി ഭരണകൂടം ശ്രമിക്കുന്നു എന്ന ആരോപണം ശരിവെക്കുന്നതാണ് കേന്ദ്ര അന്വേഷണ സംഘത്തിന്റെ ചോദ്യംചെയ്യൽ. ജനകീയ പ്രശ്നങ്ങളിൽ നിയമപരമായ ഇടപെടലുകൾ നടത്തുന്ന പ്രതിപക്ഷ രാഷ്ട്രീയ നേതാക്കൾക്കെതിരെ രാജ്യത്തുടനീളം കേസുകളെടുത്തും കേന്ദ്ര ഏജൻസികളെക്കൊണ്ട് അന്വേഷണം നടത്തിയും നിശബ്ദരാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി വേണം ഫാറൂഖ് അബ്ദുള്ള ക്കെതിരെയുള്ള ഇഡി യുടെ ചോദ്യംചെയ്യലിനെയും കാണാൻ. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ നിശബ്ദരാക്കാനുള്ള കേന്ദ്ര ഭരണ കർത്താക്കളുടെ ശ്രമം അന്വേഷണ ഏജൻസികളോട് ജനങ്ങൾക്കുള്ള മതിപ്പും വിശ്വാസ്യതയും ഇല്ലാതാക്കാനെ ഇടവരുത്തൂ.

പാറൽ അബ്ദുസ്സലാം സഖാഫി,

തൂത -പി ഒ, മലപ്പുറം

കാർട്ടൂൺ

ജോസ് വിഭാഗത്തെ എൽ.ഡി.എഫിൽ ഉൾപ്പെടുത്തുന്ന സി.പി.എം തീരുമാനം ആസ്പദമാക്കി കേരളകൗമുദിയിൽ വന്ന 'കരയുന്ന കുഞ്ഞിന് പാലാ" എന്ന കാർട്ടൂൺ രസകരമായി. കേരളകൗമുദിക്കും കാർട്ടൂണിസ്റ്റിനും ഭാവുകങ്ങൾ.

അബ്ദുൽ വാഹിദ്

കല്ലറ