
മുടപുരം: കിഫ്‌ബി ധന സഹായത്തോടെ പുനർ നിർമിക്കുന്ന ചിറയിൻകീഴ് സബ് രജിസ്ട്രാർ ഓഫീസ് മന്ദിരത്തിന്റെ നിർമ്മാണോദ്‌ഘാടനം മന്ത്രി ജി. സുധാകരൻ ഓൺലൈനായി നിർവഹിച്ചു. 1.38 കോടി രൂപ ചെലവഴിച്ചാണ് പുതിയ മന്ദിരം നിർമ്മിക്കുന്നത്. ഡെപ്യൂട്ടി സ്പീക്കർ വി. ശശി അദ്ധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് പങ്കെടുത്തു.