കൊച്ചി: വാഷിംഗ്ടൺ ഡി.സി ചലച്ചിത്ര സംഘടനകളുടെ കൂട്ടായ്മയായ ഡി.സി. എസ്.എ.എഫ്.എഫ് സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ചിത്രമായി 'ഒരു നക്ഷത്രമുള്ള ആകാശം' തിരഞ്ഞെടുക്കപ്പട്ടു.

മലബാർ മൂവി മേക്കേഴ്സിന്റെ ബാനറിൽ എം.വി.കെ പ്രദീപ് നിർമ്മിച്ച് നവാഗതരായ അജിത് പുല്ലേരിയും സുനീഷ്ബാബുവുമാണ് സംവിധാനം.സുനീഷ് ബാബുവിന്റേതാണ് തിരക്കഥ. സജിത് പുരുഷനാണ് ചായാഗ്രഹണം.