
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ നിരക്കുകൾ കുറയ്ക്കാൻ സർക്കാർ ഉത്തരവ്. ആർ.ടി.പി.സി.ആർ പരിശോധനാനിരക്ക് 2750 രൂപയിൽ നിന്ന് 2100 ആക്കി. ട്രൂനാറ്റ് പരിശോധനയ്ക്ക് ഇനി 2100 രൂപ.നേരത്തേ ഇത് 3000 രൂപയായിരുന്നു. ജീൻ എക്സ്പേർട്ട് പരിശോധന 3000 ൽ നിന്നും 2500 രൂപയാക്കി. ആന്റിജൻ പരിശോധന നിരക്കിൽ മാറ്റമില്ല. 625 രൂപ. സർക്കാർ ആശുപത്രികളിൽ പരിശോധന സൗജന്യമാണ്. സംസ്ഥാനത്തെ കൊവിഡ് പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ആരോഗ്യവകുപ്പ് ശ്രമം തുടരുന്നതിനിടെയാണ് പരിശോധനകളുടെ നിരക്ക് കുറച്ചുകൊണ്ട് ഉത്തരവായത്. സ്വകാര്യ ആശുപത്രികൾ തോന്നുന്നതുപോലെ നിരക്ക് ഈടാക്കുന്നതായും പരാതി ഉയർന്നിരുന്നു.