oct21b

ആറ്റിങ്ങൽ: യുവാവിനെ വെട്ടിപ്പരിക്കേല്പിച്ച കേസിലെ അഞ്ചാംപ്രതി കരിച്ചിയിൽ ആശാൻവിള ക്ഷേത്രത്തിനു സമീപം ഉതൃട്ടാതിയിൽ സോണി എന്ന ജയപ്രഭുവിനെ (35) ആറ്റിങ്ങൽ പൊലീസ് അറസ്റ്റുചെയ്‌തു. അവനവഞ്ചേരി കൈപ്പറ്റിമുക്ക് സ്വദേശി കണ്ണ​നെ ആക്രമിച്ച കേസിലാണ് അറസറ്റ്. രണ്ടാംപ്രതി കറുമ്പൻ ബിനു(42),​ അജീഷ് (32)​ എന്നിവരെ നേരത്തേ​ പിടികൂടിയിരുന്നു. ഫോൺവിളിയെ തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ മൂന്ന് പ്രതികളെ പിടികൂടാനുണ്ടെന്ന് സി.ഐ ഷാജി പറഞ്ഞു.