test

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 62,030 സാമ്പിളുകൾ പരിശോധിച്ചപ്പോൾ 8369 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പരിശോധന കൂടിയപ്പോഴാണ് രോഗികൾ കൂടിയത്. 20ന് 53901 പരിശോധനയും 6591 രോഗികളും. 19ന് 36599 പരിശോധനയും 5022 രോഗികളുമായിരുന്നു.

ഇന്നലെ രോഗനില എറണാകുളം 1190, കോഴിക്കോട് 1158, തൃശ്ശൂർ 946, ആലപ്പുഴ 820, കൊല്ലം 742, മലപ്പുറം 668, തിരുവനന്തപുരം 657, കണ്ണൂർ 566, കോട്ടയം 526, പാലക്കാട് 417, പത്തനംതിട്ട 247, കാസർകോട് 200, വയനാട് 132, ഇടുക്കി 100. മരണം 26.

7262 പേർക്ക് സമ്പർക്ക രോഗബാധയാണ്. 883 പേരുടെ ഉറവിടം വ്യക്തമല്ല. 64 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. 6839 പേർ രോഗമുക്തർ.