rajajinagar

തിരുവനന്തപുരം:നഗരസഭ സ്മാർട്ട് സിറ്റിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന രാജാജി നഗറിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നിർമാണോദ്ഘാടനം മന്ത്രി കെ.കെ.ശൈലജ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു.മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.മേയർ കെ. ശ്രീകുമാർ, വി.എസ്. ശിവകുമാർ എം.എൽ.എ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എസ്. പുഷ്പലത, ഐ.പി. ബിനു, ഡോ. സനൂപ് ഗോപീകൃഷ്ണ, സ്മാർട്ട് സിറ്റി സി.ഇ.ഒ. പി.ബാലകിരൺ, കൗൺസിലർ എം.വി. ജയലക്ഷ്മി

എന്നിവർ പങ്കെടുത്തു.

നിലവിൽ ഊറ്റുകുഴി പനവിള റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പ്രാഥമികാരോഗ്യ കേന്ദ്രം വിപുലമായ സൗകര്യങ്ങളോടെയാണ് നവീകരിക്കുന്നത്. റിസപ്ഷൻ, ഫാർമസി, നഴ്‌സിംഗ് സ്റ്റേഷൻ, ടോയ്‌ലറ്റുകൾ, കൺസൾട്ടേഷൻ റൂം, ഡ്രസിംഗ് റൂം, ഇഞ്ചക്ഷൻ റൂം, ലബോറട്ടി, സ്റ്റോർ, യോഗ ഹാൾ ഉൾപ്പെടെയാണ് നിർമാണം നടത്തുന്നത്. നിർമാണം പൂർത്തിയാകുന്നതുവരെ നിലവിലുള്ള പി.എച്ച്.സിയും അംഗൻവാടിയും സമീപപ്രദേശത്തേക്ക് മാറ്റി സ്ഥാപിക്കും. 12 മാസം കൊണ്ട് നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.