on

തിരുവനന്തപുരം: ചെറിയ ഉള്ളി,സവാള,​ കാരറ്റ്,​ കാബേജ് തുടങ്ങി സകലതിനും മത്സരിച്ച് വില കുതിക്കുന്നു. രണ്ട് ദിവസം കൂടുമ്പോൾ കിലോഗ്രാമിന് അഞ്ച് രൂപ നിരക്കിലാണ് വർദ്ധന.

മഹാരാഷ്ട്രയിൽ മഴയെത്തുടർന്നുള്ള വിളനാശവും മൊത്ത വിതരണക്കാർ ഗോഡൗണുകൾ അടച്ചിട്ടതുമാണ് വില കൂടാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. തിരുവനന്തപുരത്ത് സവാളയുടെ ചില്ലറ വില കിലോയ്ക്ക് 70 മുതൽ 75 രൂപയാണ്. 60–65 രൂപയാണു മൊത്ത വിൽപന വില. ചെറിയ ഉള്ളിയുടെ വില 100 മുതൽ 120 രൂപവരെയായി.100 കിലോ സവാള വരുന്നതിൽ 15 കിലോയും ചീഞ്ഞതാണെന്ന് വ്യാപാരികൾ പറയുന്നു. ചുവന്ന ഉള്ളി കൂടുതലെത്തുന്ന മൈസൂരുവിലെ മഴയും വില്ലനായി.

മഹാരാഷ്ട്ര, കർണ്ണാടക,​ തമിഴ്നാട് എന്നിവിടങ്ങളിലെ ശക്തമായ മഴയും കൃഷിനാശവും സകല പച്ചക്കറി ഇനങ്ങളുടേയും വില കൂടുന്നതിനു കാരണമായി. ഒന്നര മാസം മുമ്പ് 20 രൂപയ്ക്ക് കിട്ടിയിരുന്ന കാരറ്റിന്റെ വില ഇപ്പോൾ 120 രൂപ. കാബേജ് വില 8ൽ നിന്ന് 35ലെത്തി

പച്ചക്കറി വില, ഒരു

മാസം മുമ്പത്തെ വില:

വെണ്ടയ്ക്ക - 40 - 15

വെള്ളരിക്ക - 25 -12

പച്ച ഇഞ്ചി - 60 -- 20

ബീറ്റ്റൂട്ട് - 50 -- 20

കത്തിരിക്ക -- 40 - 12

പച്ചമുളക് -- 70 -- 30

അമരയ്ക്ക --40 - 20

ബീൻസ് - 110 -- 55