1

കാഞ്ഞിരംകുളം:കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തിലെ ഫലവർഗപരിപാലനം,ഇടവിളകൃഷി തുടങ്ങിയതിന് ആവശ്യമായ നടീൽ വസ്തുക്കളുടെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരസി കുട്ടപ്പൻ കൃഷിഭവൻ ഓഫീസിൽ നിർവഹിച്ചു.ഫലവർഗ കൃഷിയിൽ 470 ഗുണഭോക്താക്കൾക്ക് വാഴക്കന്നും കൃഷി ചെലവും സൗജന്യമായി നൽകി. ഇടവിള കൃഷിയിൽ 1000 ഗുണഭോക്താക്കൾക്ക് കിഴങ്ങ് വർഗവിത്തുകളായ ചേന, ചേമ്പ്, കാച്ചിൽ,ഇഞ്ചി,മഞ്ഞൾ തുടങ്ങിയവ ഉൾപ്പെടുന്ന ഫലവർഗകിറ്റുകൾ സൗജന്യമായി വിതരണം ചെയ്യുന്നതായി സെക്രട്ടറി അറിയിച്ചു.