
തിരുവനന്തപുരം: വിമാനത്താവളം, റെയിൽവേ സ്‌റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലും മറ്റ് പൊതു സ്ഥലങ്ങളിലും കൊവിഡ് മാനദണ്ഡങ്ങളനുസരിച്ച് സ്റ്റെപ്പ് കിയോസ്‌കുകൾ ആരംഭിക്കും. തുടക്കത്തിലേ രോഗനിർണയം കണ്ടെത്തി ചികിത്സ ലഭ്യമാക്കാനും കണ്ടെയ്ൻമെന്റ് സോണുകൾ കണ്ടെത്തി രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജില്ലാ മെഡിക്കൽ ഓഫീസർമാർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.