spri

തിരുവനന്തപുരം: കൊവിഡ് ബാധിതരുടെ വിവരങ്ങൾ ശേഖരിക്കാൻ അമേരിക്കയിലെ സ്‌പ്രിൻക്ലർ കമ്പനിയുമായുണ്ടാക്കിയ കരാറിൻെറ സുതാര്യത അന്വേഷിക്കുന്ന രണ്ടംഗ കമ്മിഷൻ ഇന്നോ നാളെയോ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചേക്കും. ഒക്ടോബർ 10നകം റിപ്പോർട്ട് സമർപ്പിക്കേണ്ടതായിരുന്നു. കമ്മിഷൻ സമയം നീട്ടി ചോദിച്ചു. അത് 24 ന് തീരുകയാണ്. ശനിയാഴ്ച അവധിയായതിനാൽ ഇന്നല്ലെങ്കിൽ നാളെ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് അറിയുന്നത്.

മുൻകേന്ദ്ര വ്യോമയാന സെക്രട്ടറി എം. മാധവൻ നമ്പ്യാർ,സൈബർ സുരക്ഷാ വിദഗ്ദ്ധൻ ഗുൽഷൻറായ് എന്നിവരാണ് കമ്മിഷൻ അംഗങ്ങൾ.

കൊവിഡ് ബാധിതരുടെ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സംവിധാനം കരാറിൽ ഉറപ്പാക്കിയിട്ടുണ്ടോ, കരാറിൽ വീഴ്ചയുണ്ടായോ, കരാർ അനിവാര്യമാണോ, ഭാവിയിൽ ചെയ്യേണ്ട നിർദ്ദേങ്ങൾ എന്നിവയാണ് സമിതി അന്വേഷിച്ചത്.