cashew

തിരുവനന്തപുരം: കശുഅണ്ടി വികസന കോർപറേഷൻ അഴിമതി കേസിലെ പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ അനുമതിയില്ലെന്ന് സർക്കാർ സി.ബി.ഐയെ അറിയിച്ചു. മുൻ എം.ഡി രതീശൻ, മുൻ ചെയർമാൻ ആർ. ചന്ദ്രശേഖരൻ എന്നിവർക്കെതിരെയാണ് സി.ബി.ഐ പ്രോസിക്യൂഷൻ അനുമതി ആവശ്യപ്പെട്ടത്. തെളിവുകളുടെ അഭാവത്തിൽ പ്രോസിക്യൂഷൻ അനുമതിയില്ലെന്നാണ് വ്യവസായ വകുപ്പ് സി.ബി.ഐക്ക് നൽകിയ മറുപടി. 500 കോടിയിലേറെ അഴിമതി നടന്നുവെന്ന ഹർജിയിൽ ഹൈക്കോടതിയാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കരാറുകാരൻ ജയ്‌മോൻ ജോസഫിനെയും സി.ബി.ഐ പ്രതിയാക്കിയിട്ടുണ്ട്.