tamilrockers

തിരുവനന്തപുരം: സിനിമ റിലീസ് ചെയ്ത് മിനിട്ടുകൾക്കുള്ളിൽ വ്യാജ കോപ്പി ഇന്റർനെറ്റ് സൈറ്റിലുടെ പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്സിന്റെ വെബ്സൈറ്റ് പൂട്ടി. വെബ്സൈറ്റുകൾ രജിസ്റ്റർ ചെയ്യുന്ന ഇന്റർനെറ്റ് കോർപ്പറേഷൻ ഫോർ അസൈൻഡ് നെയിംസ് ആൻഡ് നമ്പേഴ്സിന് (ഐകാൻ)​ ആമസോൺ പ്രൈം നൽകിയ പരാതിയിലാണ് നടപടി.

മുമ്പ് പലതവണ ബ്ലോക്ക് ചെയ്തിട്ടും പേരിൽ ചെറിയമാറ്റംവരുത്തി സൈറ്റ് തിരിച്ചെത്തിയിരുന്നു. ഇനി ഇന്റർനെറ്റിൽ തമിഴ് റോക്കേഴ്സുമായി ബന്ധപ്പെട്ട പേരുകളൊന്നും രജിസ്റ്റർ ചെയ്യാനാവില്ല. ഏറ്റവും ഒടുവിൽ ഒ.ടി.ടി റിലീസായെത്തിയ ഹലാൽ ലൗ സ്റ്റോറിയടക്കമുള്ള സിനിമകൾ ചോർന്നിരുന്നു.