
പെരിന്തൽമണ്ണ: തിരൂർക്കാട്ടെ സ്ഥാപനത്തിൽ മാതാവിനൊപ്പമെത്തിയ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. തിരൂർക്കാട് നെല്ലിക്കാപറമ്പ് കള്ളിയത്ത് വീട്ടിൽ മുർഷിദിനെയാണ്(26) മങ്കട പൊലീസ് അറസ്റ്റ് ചെയ്തത്. യുവതി ശക്തമായി പ്രതികരിച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു. പിന്നാലെ യുവതി മാതാവുമൊത്ത് മങ്കട പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. മങ്കട പൊലീസ് ഇൻസ്‌പെക്ടർ സി.എൻ. സുകുമാരൻ, മങ്കട എസ്.ഐ ബി. പ്രദീപ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ മുരളി കൃഷ്ണദാസ്, ബിന്ദു മുരളി, സിവിൽ പൊലീസ് ഓഫീസർ ബാലകൃഷ്ണൻ, പ്രവീൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.