kummanam

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിയിലേക്ക് കേന്ദ്രസർക്കാർ പ്രതിനിധിയായി മിസോറാം മുൻഗവർണർ കുമ്മനം രാജശേഖരനെ നാമനിർദ്ദേശം ചെയ്തു. നേരത്തെ നോമിനേറ്റ് ചെയ്ത എൻ.ഹരികുമാരൻ നായരെ മാറ്റിയാണ് കുമ്മനത്തെ നിർദ്ദേശിക്കുന്നതെന്ന് കേന്ദ്ര സാംസ്കാരിക വകുപ്പ് ഡയറക്ടർ, ഭരണസമിതി ചെയർമാനും ജില്ലാ ജഡ്ജുമായ കെ.ബാബുവിനെ അറിയിച്ചു. ഈ മാസം 16 നാണ് ഹരികുമാരൻ നായരെ കേന്ദ്ര പ്രതിനിധിയായി നിയമിച്ചിരുന്നത്.