adarikkunnu
അഡ്വ.ബി.സത്യൻ എം.എൽ.എയെ എസ്.എം.സി അംഗം സി.വി നാരായണൻ നായർ മൊമന്റോ നൽകി ആദരിക്കുന്നു

കല്ലമ്പലം: മേവർക്കൽ ഗവ. എൽ.പി.എസ് സ്കൂളിനെ മികവിന്റെ കേന്ദ്രമായി ഉയർത്താൻ പരിശ്രമിച്ച പഞ്ചായത്ത് ജനപ്രതിനിധികളെ സ്കൂൾ പി.ടി.എയും സ്കൂൾ വികസന സമിതിയും ചേർന്ന് ആദരിച്ചു. അഡ്വ.ബി.സത്യൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിന്റെ വികസന നേട്ടങ്ങൾക്കായി പ്രവർത്തിച്ച എം.എൽ.എയെയും ആദരിച്ചു. കെ.എസ്.എഫ്.ഇയുടെ ഓൺലൈൻ പഠനത്തിനായി അനുവദിച്ചതും ഞാറയ്ക്കാട്ടുവിള ഒപ്പം ചാരിറ്റി നൽകിയതുമായ ടി.വിയുടെ സ്വിച്ച് ഓൺ കർമ്മം കെ.എസ്.ഇ.ബി കല്ലമ്പലം ബ്രാഞ്ച് മാനേജർ അർഷാദ് നിർവഹിച്ചു.‍എസ്.എം.സി ചെയർമാൻ സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.ടീച്ചർ ഇൻചാർജ് പ്രേമചന്ദ്രൻ സ്വാഗതവും എസ്.എം.സി അംഗം സി.വി.നാരായണൻ റിപ്പോർട്ടും അവതരിപ്പിച്ചു. കരവാരം പഞ്ചായത്ത് പ്രസിഡന്റ് ഐ.എസ് ദീപ,വൈസ് പ്രസിഡന്റ് സുരേഷ് കുമാർ, പഞ്ചായത്തംഗങ്ങളായ ലിസി ശ്രീകുമാർ,അബ്ദുൾ ഒഫൂർ തുടങ്ങിയവരെയും ആദരിച്ചു.