
കല്ലമ്പലം:വിവാഹതലേന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25000 രൂപ നൽകി നവ വധു മാതൃകയായി. നഗരൂർ നെടുമ്പറമ്പ് കാവ്യാഭവനിൽ സൈജുവിന്റെയും ലതയുടെയും മകൾ കാവ്യയാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്.നർത്തകിയും യൂട്യൂബ് വീഡിയോ ആംഗറും കൂടിയായ കാവ്യയിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക കേരളാധാതുവികസന കോർപ്പറേഷൻ ചെയർമാൻ മടവൂർ അനിൽ ഏറ്റുവാങ്ങി.സൊസൈറ്റി വൈസ് പ്രസിഡന്റ് ഡി. സ്മിത,സി.പി.ഐ.എം ഏരിയാകമ്മറ്റിയംഗം കെ.വിജയൻ, സി.പി.ഐ.എം നഗരൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി എം.ഷിബു,പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റിചെയർമാൻ നെടുമ്പറമ്പ് പി.സുഗതൻ,ലോക്കൽകമ്മറ്റിയംഗം ഡി.രജിത് തുടങ്ങിയവർ പങ്കെടുത്തു.