ചിറയിൻകീഴ് :പെരുങ്ങുഴി കയർ വ്യവസായ സഹകരണ സംഘത്തിൽ 20 ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകളുടെ പ്രവർത്തനോദ്ഘാടനം മന്ത്രി തോമസ് എെസക് ഓൺലൈനായി നിർവഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ വി.ശശി അദ്ധ്യക്ഷത വഹിച്ചു. കയർ അപ്പെക്സ് ബോഡി വൈസ് ചെയർമാൻ ആനത്തലവട്ടം ആനന്ദൻ മെഷീന്റെ സ്വിച്ച്ഓൺ കർമം നിർവഹിച്ചു. കയർ വികസന ഡയറക്ടർ ഇൻചാർജ് കെ.എസ്. പ്രദീപ് കുമാർ, കയർ പ്രോജക്റ്റ് ഓഫീസർ എ.ഹാരീസ്, കയർഫെഡ് ചെയർമാൻ അഡ്വ.എൻ.സായ്‌കുമാർ, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ്, കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ.ഗണേശൻ, മെഷീൻ മാനു ഫാക്ചറിംഗ് കമ്പനി എം.ഡി പി.വി ശശീന്ദ്രൻ,കയർ ഇൻസ്‌പെക്ടർ സച്ചു എൻ.കുറുപ്പ്,പഞ്ചായത്തംഗങ്ങളായ സുര,തുളസി തുടങ്ങിയവർ പങ്കെടുത്തു. സംഘം പ്രസിഡന്റ് ആർ.അജിത്ത് സ്വാഗതവും സംഘം സെക്രട്ടറി വി.അനിൽകുമാർ നന്ദിയും പറഞ്ഞു.