congress

കിളിമാനൂർ:ബി.ജെ.പിയിൽ നിന്നു രാജിവച്ച് കോൺഗ്രസിലേക്കു വന്ന പ്രവർത്തകർക്ക് മെമ്പർഷിപ്പ് വിതരണവും സ്വീകരണവും നൽകി.കാരേറ്റ് നടന്ന ചടങ്ങ് ഡി.സി .സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു. ഡി.സി.സി മെമ്പർ എ.അഹമ്മദ് കബീർ അദ്ധ്യക്ഷത വഹിച്ചു.അടൂർ പ്രകാശ് എം.പി, കെ.എസ്.ശബരീനാഥൻ എൻ.സുദർശനൻ, എ.ഇബ്രാഹിം കുട്ടി, എ.ഷിഹാബുദ്ദീൻ, എം.കെ.ഗംഗാധര തിലകൻ, പി.സൊണാൾജ്, എൻ.അപ്പുക്കുട്ടൻ നായർ, മണ്ഡലം പ്രസിഡന്റുമാരായ എസ്.സുസ്മിത, കൊടുവഴന്നൂർ വിശ്വംഭരൻ.എസ്.ശിവ പ്രസാദ്, ജനപ്രതിനിധികളായ എസ്.സൈജു, എസ്. അഞ്ചന, ബാലചന്ദ്രൻ, ജി.ശാന്തകുമാരി എന്നിവർ പ്രസംഗിച്ചു.