kizhuvilaa

മുടപുരം: കിഴുവിലം ഗ്രാമ പഞ്ചായത്തിലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ വിവിധ പദ്ധതികൾ അടൂർ പ്രകാശ് എം.പി ഉദ്‌ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. അൻസാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ആർ. ശ്രീകണ്ഠൻ നായർ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എസ്. ശ്രീകണ്ഠൻ സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഗോപൻ വലിയേല, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലത, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഷാജഹാൻ, ഉണ്ണികൃഷ്ണൻ, ബിജുകുമാർ, ചന്ദ്രശേഖരൻ നായർ, രേഖ.വി.ആർ, ശ്യാമള 'അമ്മ, സുജ, സാംബശിവൻ, മിനി, സുജാത, സൈനാ ബീവി, സെക്രട്ടറി മിനി ജി, അസിസ്റ്റന്റ് സെക്രട്ടറി ബെൻസിലാൽ തുടങ്ങിയവർ പങ്കെടുത്തു. എസ്.സി കുട്ടികൾക്ക് ലാപ് ടോപ്, പഠനോപകരണങ്ങൾ, സ്പോർട്സ് കിറ്റ്, സമഗ്ര വായന, സ്മാർട്ട് ക്ലാസ് റൂം, പാലിയേറ്റിവ് കെയർ ഉപകരണങ്ങൾ, ജനറേറ്റർ, പഞ്ചായത്ത് ഓഫീസിലെ ഫ്രണ്ട് ഓഫീസിന്റെ ടോക്കൺ സിസ്റ്റം തുടങ്ങിയവയാണ് ഉദ്‌ഘാടനം ചെയ്തത്.