
മണിരത്നം സംവിധാനം ചെയ്ത റോജയിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ അരവിന്ദ് സ്വാമിയും മധുബാലയും28 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. എ.എൽ. വിജയ് സംവിധാനം ചെയ്യുന്ന ജയലളിതയുടെ ബയോപിക്കായ തലൈവിയിലൂടെയാണ് ഈ താരജോടികൾ വീണ്ടും ഒന്നിക്കുന്നത്. കങ്കണ റനൗട്ട് ജയലളിതയുടെ വേഷമവതരിപ്പിക്കുന്ന തലൈവിയിൽ എം.ജി. ആറാകുന്നത് അരവിന്ദ് സ്വാമിയാണ്. എം.ജി ആറിന്റെ ഭാര്യ ജാനകിയുടെ വേഷമാണ് മധുബാലയ്ക്ക്.
ഹൈദരാബാദിൽ അവസാന ഘട്ട ചിത്രീകരണം പുരോഗമിക്കുന്ന തലൈവിയിൽ ഷംനാ കാസിം ജയലളിതയുടെ തോഴി ശശികലയുടെ വേഷവും, മൈനേ പ്യാർകിയാ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ ഭാഗ്യശ്രീ ജയലളിതയുടെ അമ്മ വേഷവും അവ തരിപ്പിക്കുന്നു.
ബാഹുബലിയുടെ രചന നിർവഹിച്ച വിജയേന്ദ്ര പ്രസാദാണ് തലൈവിയുടെ തിരക്കഥയെഴുതുന്നത്. സംഗീതം: ജി.വി. പ്രകാശ് കുമാർ