oct22c

ആറ്റിങ്ങൽ:യൂത്ത് കോൺഗ്രസ് മുദാക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിയറ ഏലായിൽ തരിശായി കിടന്ന അഞ്ച് ഏക്കർ കൃഷിഭൂമിയിലെ നെൽകൃഷിക്ക് നൂറുമേനി വിളവ്. മുദാക്കൽ കൃഷിഭവന്റെ സഹകരണത്തോടെയാണ് യൂത്ത് കോൺഗ്രസ് നെൽകൃഷി നടത്തിയതും വിളവെടുപ്പ് നടത്തിയതും. കൊയ്ത്തുത്സവം കെ.പി.സി.സി സെക്രട്ടറി എം.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വിജയകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇളമ്പ ഉണ്ണികൃഷ്ണൻ,സിന്ധുകുമാരി,കോൺഗ്രസ് ഇടയക്കോട് മണ്ഡലം പ്രസിഡന്റ് ശരുൺ കുമാർ, മുദാക്കൽ മണ്ഡലം പ്രസിഡന്റ് സുജിത്ത് ചെമ്പൂര്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എസ്.അഭിജിത്ത്,എ.റഫീക്ക്,രജനീഷ് പൂവക്കാടൻ,സബീലാ ബീവി,യൂത്ത് കോൺഗ്രസ് പ്രവർത്തകരായ നിധിൻ പാലോട്,സുജിത്ത് ലാൽ,അനന്തു,യദു,ശ്യാം ലാൽ എന്നിവരുടെ നേതൃത്വത്തിലാണ് കൊയ്ത്ത് നടന്നത്.