tour

തിരുവനന്തപുരം: കൊവിഡിനെ അതിജീവിക്കുമ്പോൾ, സഞ്ചാരികളുടെ പറുദീസയായി കേരളം വീണ്ടും മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 26 ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പൊൻമുടിയിൽ കുട്ടികൾക്ക് കളിക്കളം, ലാൻഡ് സ്‌കേപ്പിംഗ്, ലോവർ സാനിട്ടോറിയത്തിൽ കുടുംബ സഞ്ചാരികൾക്ക് പ്രത്യേക സൗകര്യം,
കൊല്ലം മലമേൽപാറയിൽ സമുദ്രനിരപ്പിൽ നിന്ന് 700 അടി ഉയരത്തിൽ പാറക്കെട്ടുകളിൽ വിനോദസഞ്ചാരം, പത്തനംതിട്ട ഇലവുംതിട്ടയിലെ മൂലൂർ സ്മാരക സൗന്ദര്യവത്കരണം, പാലായിൽ ഗ്രീൻ ടൂറിസം കോംപ്ലക്‌സ്, ഇടുക്കി അരുവിക്കുഴി ടൂറിസം വികസന പദ്ധതി, ഏലപ്പാറ അമിനിറ്റി സെന്റർ, പുന്നമട നെഹ്റു ട്രോഫി വള്ളം കളി ഫിനിഷിംഗ് പോയിന്റിൽ പാത്ത് വേയും ബോട്ട് ജെട്ടികളും, കോതമംഗലം ഭൂതത്താൻകെട്ട് വിനോദ സഞ്ചാരകേന്ദ്രം, തൃശൂർ അതിരപ്പിള്ളി തുമ്പൂർമൂഴി പദ്ധതി, പോത്തുണ്ടി ഡാം ഉദ്യാനം, മംഗലം ഡാം ഉദ്യാനം, മലപ്പുറം കോട്ടക്കുന്നിൽ മിറക്കിൾ ഗാർഡൻ, വടകര അഴിമുഖ കടൽത്തീരത്ത് വികസന പ്രവർത്തനങ്ങൾ. കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയർ നവീകരണം, പാലക്കാട് സ്വാമി മഠം പാർക്ക് വികസനം, ചൊക്ലി ബണ്ട് റോഡിന്റെ സൗന്ദര്യവത്കരണം, പറശനിക്കടവ് ബോട്ട് ടെർമിനൽ, പഴയങ്ങാടി ബോട്ട് ടെർമിനൽ, വയനാട് ചീങ്ങേരി മല റോക്ക് അഡ്വഞ്ചർ ടൂറിസം എന്നിവയ്ക്കാണ് തുടക്കമായത്.

കൊവിഡ് മൂലം ടൂറിസം മേഖലയ്ക്ക് 25,000 കോടി രൂപയുടെ വരുമാനനഷ്ടവും വലിയ തോതിൽ തൊഴിൽ നഷ്ടവുമുണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു.