123

തിരുവനന്തപുരം: ചേന്തി റസിഡന്റ്സ് അസോസിയേഷനിലെ കുടുംബാംഗവും വിധവയുമായ ലളിതമ്മയ്ക്ക് അസോസിയേഷന്റെ നേതൃത്വത്തിൽ വീട് വച്ച് നൽകുന്നു. മൂന്ന് പെൺമക്കളും, ഒരു മോനും, ഒരു ചെറുമകളും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. ഇവർക്ക് വീടിനായി അധികാരികളെ സമീപിച്ചെങ്കിലും ഒരു ആനുകൂല്യവും ലഭിച്ചില്ല. ഉള്ളൂർ വാർഡ് കൗൺസിലർ ജോൺസൺ ജോസഫും, അസോസിയേഷൻ പ്രസിഡന്റ് ചേന്തി അനിലും ചേർന്ന് വീടിന്റെ കല്ലിടീൽ കർമ്മം നിർവഹിച്ചു. പുളിക്കൽ ഭഗവതി വിലാസം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, മുഖ്യ രക്ഷാധികാരി ജേക്കബ്, അഡ്വ. വിജയകുമാരൻ നായർ, ഭാരവാഹികളായ എസ്. സനൽ കുമാർ, ഭുവനചന്ദ്രൻ നായർ, സുരേന്ദ്രൻ നായർ, സി. യശോധരൻ, തങ്കമണി അമ്മ, ആർട്ടിസ്റ്റ് സുനിൽ കുമാർ, എൻ. ജയകുമാർ, ലാൽജു, ശശിധരൻ, ടി. രവികുമാർ, രമേശൻ, സന്തോഷ് ചേന്തി, അനിത, ദീപ തുടങ്ങിയവർ പങ്കെടുത്തു.