cet

തിരുവനന്തപുരം: കൊവിഡിന് ശേഷമുള്ള ഗവേഷണങ്ങളെയും ഐ.ടി വികസനത്തെയും കുറിച്ച് തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗ് പൂർവ വിദ്യാർത്ഥി സംഘടനയുടെ സഹകരണത്തോടെ വെബിനാർ പരമ്പര നടത്തുന്നു. കൊവിഡ് സാഹചര്യത്തെ അതിജീവിക്കുമ്പോൾ ലോകത്തിനും അക്കാഡമിക് മേഖലയ്ക്കും ദിശാബോധം നൽകാൻ സഹായിക്കുന്ന വിഷയങ്ങളെ ഉൾക്കൊള്ളിച്ച് ലോകപ്രശസ്തരായ വിദഗ്ധരാണ് വെബിനാറിൽ അണിനിരക്കുക. ഇന്ന് വൈകിട്ട് 7.30ന് നടക്കുന്ന ചടങ്ങിൽ സി.ഇ.ടി.യിലെ പൂർവവിദ്യാർത്ഥിയും അന്താരാഷ്ട്ര സ്ഥാപനമായ ജി.ഇ ട്രാൻസ്പോർട്ടേഷനിലെ കൺസൾട്ടിംഗ് എൻജിനിയറും മൂന്നൂറിലേറെ അമേരിക്കൻ പേറ്റന്റും ആയിരത്തിലേറെ അന്താരാഷ്ട്ര പേറ്റന്റുകളുമെടുത്തിട്ടുള്ള അജിത് കുമാർ പരമ്പര ഉദ്ഘാടനം ചെയ്യും. ആദ്യദിവസം അമേരിക്ക ആസ്ഥാനമായുള്ള അന്താരാഷ്ട്ര ഗവേഷണ, വികസന സ്ഥാപനമായ ഗാർട്ട്നർ ഇന്റർനാഷണലിലെ ഗവേഷണവിഭാഗം മേധാവി ക്രിസ്ഹൊവാർഡ് മുഖ്യപ്രഭാഷണം നടത്തും. വെബിനാറിൽ പങ്കെടുക്കുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനുമുള്ള ലിങ്ക്. https://bit.ly/36L8i94